അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർഥിയില്ല; നിലപാട് സന്തോഷകരം; ശശി തരൂർ

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് ശശി തരൂർ. ഈ മാസം 30ന് നാമനിർദേശ പത്രിക നൽകുമെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തു പറയില്ലെന്നും ശശി തരൂർ പറഞ്ഞു. ആർക്കും മൽസരിക്കാമെന്ന ഗാന്ധി കുടുംബത്തിൻറെ നിലപാട് സന്തോഷം പകരുന്നതെന്നും തരൂർ വ്യക്തമാക്കി.

അതേസമയം, രാജസ്ഥാനിൽ ഗെലോട്ട് പക്ഷത്തിൻറെ നീക്കത്തിൽ അതൃപ്തി വ്യക്തമാക്കി നേതാക്കൾ രംഗത്തുവന്നു. എംഎൽഎമാരുടെ സമാന്തരയോഗം അച്ചടക്കലംഘനമെന്ന് എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷപദത്തിൽ താൽപര്യമില്ലെന്ന് കമൽനാഥും വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *