കോവിഡ് കേസുകൾ ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തിൽ യു എ യിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. സെപ്തംബർ 28 മുതൽ പുതുക്കിയ നിയമങ്ങൾ നിലവിൽ വരും. പ്രധാനപ്പെട്ട മൂന്ന് സ്ഥലങ്ങളായ ആശുപത്രികൾ, മെട്രോ, ബസ്സ് മുതലായ പൊതു ഗതാഗതം, മുസ്ലിംപള്ളികൾ മുതലായ ഇടങ്ങളിൽ മാസ്ക് ധരിക്കണം. മാളുകൾ, റെസ്റ്റോറെന്റുകൾ, സൂപ്പർ മാർക്കറ്റുകൾ, പൊതു ഇടങ്ങൾ മുതലായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല. അതേസമയം സുരക്ഷയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്നവരും, കോവിഡ് ബാധിതരും മാസ്ക്കുകൾ ധരിക്കണം. പ്രധിരോധ ശേഷി കുറഞ്ഞവർ, വിനോദസഞ്ചാകൾ, പ്രായമായവരും, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർ മാസ്ക് ധരിക്കുന്നത് തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.എയർപോർട്ടുകളിൽ മാസ്ക് ധരിക്കണമോ വേണ്ടയോ എന്നുള്ള തീരുമാനം എയർപോർട്ട് അതോരിറ്റികൾക്ക് തീരുമാനിക്കാം. രോഗം ബാധിച്ചവർ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകും.അടുത്തിടപഴകുന്നവർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പിസിആർ പരിശോധന നടത്തിയാൽ മതി.
യു എ യിൽ ഇനി മൂന്നിടങ്ങളിൽ ഒഴികെ മാസ്ക് നിർബന്ധമില്ല
