റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് തഞ്ചാവൂർ സ്വദേശി റിയാദിൽ മരിച്ചു. തമിഴ്നാട് തഞ്ചാവൂർ മൈലാടുതുറൈ സ്വദേശി ഹസ്സൻ ഫാറൂഖ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹയാത്ത് നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ആറ് വർഷമായി റിയാദിലുള്ള ഹസ്സൻ ഫാറൂഖ് ഹൗസ് ഡ്രൈവറാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. മലയാളികളുമായും വിവിധ മലയാളി സംഘടലയാളികളുമായും ബന്ധമുള്ള ഹസ്സൻ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.പിതാവ്: മുഹമ്മദ് റസൂൽ. മാതാവ്: മഹമൂദ ബീവി. ഭാര്യ: ബാനു. മകൻ: ഹാഷിം. ദമ്മാമിലുള്ള സഹോദരൻ തമീമുൽ അൻസാരി നടപടിക്രമങ്ങൾക്കായി റിയാദിൽ എത്തിയിട്ടുണ്ട്. നടപടികൾക്കായി സാമൂഹിക പ്രവർത്തകരായ തോമസ് കുര്യൻ, കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ തുടങ്ങിയവർ രംഗത്തുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് തഞ്ചാവൂർ സ്വദേശി റിയാദിൽ മരിച്ചു
