ഒക്ടോബർ മൂന്നിന് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സംസ്ഥാനത്തെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവ്വകലാശാലാ പഠനവിഭാഗങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.

പൂജപ്രമാണിച്ച് ഒക്ടോബർ മൂന്നിന് കൂടി അവധി നൽകിയതോടെ ഫലത്തിൽ അടുത്തയാഴ്ച മൂന്ന് ദിവസം അവധി ലഭിക്കും. മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയും നേരത്തെ തന്നെ അവധി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *