ദുബായ് : ദുബായിലെ എല്ലാ റോഡുകളിലും അനുവദനീനിയമായ വേഗതകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. വാഹനത്തിലുള്ളവരുടെയും,റോഡ് ഉപയോക്താക്കളുടെയും സുരക്ഷയുടെ ഭാഗമായി ഹൈവേയിലോ മെയിൻ റോഡിലോ വൺവേ പാതയിലോ വാഹനമോടിക്കുന്നത് വളരെ വേഗത്തിലല്ലെന്ന് ഉറപ്പാക്കാൻ ദുബായിലെ റോഡുകളുടെ വേഗപരിധികൾ പോലീസ് വെബ്സൈറ്റായ dubaipolice.gov.ae യിൽ നിന്നും നോക്കി മനസിലാക്കി വാഹനമോടിക്കണമെന്നും നിർദേശിച്ചു.
വേഗപരിധി മണിക്കൂറിൽ 60 കി.മീ മുതൽ 120 കി.മീ വരെ വ്യത്യാസപ്പെടുമ്പോൾ, ഇവ എമിറേറ്റിലെ പ്രധാന റോഡുകളാണെന്നതും ഉയർന്ന വേഗപരിധിയുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. സമീപപ്രദേശങ്ങൾക്കും സ്കൂളുകൾക്കും ചുറ്റുമുള്ള ഉൾപ്രദേശത്തെ റോഡുകൾക്ക്, ഏകദേശം 40 കിലോമീറ്ററിനോടടുത്ത കുറഞ്ഞവേഗപരിധിയുമാണ്.
ദുബായ് പൊലീസ് നൽകിയ പട്ടികയിൽ ദുബായിലെ പ്രധാന റോഡുകളുടെ ചില അടിസ്ഥാന വിവരങ്ങൾ നൽകുന്നു. തെരുവിന്റെയോ റോഡിന്റെയോ പേര്, റോഡിന്റെ വേഗം, ‘റഡാർ നിയന്ത്രണം’, പാതകളുടെ എണ്ണം എന്നിവ പട്ടികയിലുൾപ്പെടുന്നു. ദുബായിൽ വാഹനമോടിക്കുന്നവർക്ക് ഗ്രേസ് സ്പീഡ് ലിമിറ്റ് ഉണ്ട്. ഇത് സാധാരണയായി മണിക്കൂറിൽ 20 കിലോമീറ്ററാണ്. അതിനുശേഷം അമിത വേഗത്തിന് പിഴ ഈടാക്കും. ഉദാഹരണത്തിന്, റോഡിന്റെ വേഗ പരിധി മണിക്കൂറിൽ 80 കി.മീ. ആണെങ്കിൽ, 100 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കുന്നുവെങ്കിൽ അമിതവേഗത്തിന് പിഴ ഈടാക്കില്ല. മണിക്കൂറിൽ 101 കിലോമീറ്റർ വേഗത്തിലായാൽ റഡാർ കടക്കുമ്പോൾ കാർ ക്യാമറയിൽ പിടിക്കപ്പെടും.
ദുബായിലെ ചില പ്രധാന റോഡുകളിലെ വേഗപരിധി
1. അൽ നഹ്ദ റോഡ് : മണിക്കൂറിൽ 80 കി.മീ., റഡാർ നിയന്ത്രണം: മണിക്കൂറിൽ 101 കി.മീ
2. ഡമാസ്കസ് റോഡ് : 80, റഡാർ നിയന്ത്രണം: 101
3. അൽ ഖുദ്സ് റോഡ് : 80 റഡാർ നിയന്ത്രണം: 101
,4. ടുണീഷ്യ റോഡ് : 80, റഡാർ നിയന്ത്രണം: 101
5. ഷെയ്ഖ് ഖലീഫ റോഡ് : 70 റഡാർ നിയന്ത്രണം: 91
6. അമ്മാൻ റോഡ് : 80 റഡാർ നിയന്ത്രണം: 101
7. അൽ മിന റോഡ് : 80, റഡാർ നിയന്ത്രണം: 101…
8. ബെയ്റൂട്ട് റോഡ് : 80, റഡാർ നിയന്ത്രണം: 101
9. സബീൽ രണ്ടാമൻ റോഡ് : 80, റഡാർ നിയന്ത്രണം: 101
10. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് : 100, റഡാർ നിയന്ത്രണം: 121
11. ഊദ് മേത്ത റോഡ് : 60/80 റഡാർ നിയന്ത്രണം: 91/10
ഇനിയുള്ള വേഗപരിധികൾ പോലീസ് വെബ്സൈറ്റായ dubaipolice.gov.ae യിൽ നിന്നും നോക്കി മനസിലാക്കുക.