ദുബായിൽ ജനവാസകേന്ദ്രമായ അൽനഹ്ദയിൽ ഉച്ചതിരിഞ്ഞ് ബിൽഡിങ്ങിന് തീപിടിച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടുകൂടി സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ‘സീസർ റെസ്റ്റോറന്റ് കെട്ടിടത്തിന്റെ ഭാഗത്തുനിന്നാണ് പുക ഉയരുന്നത് കണ്ടത്. സുരക്ഷാ ആവശ്യങ്ങൾക്കായി പോലീസും സിവിൽ ഡിഫൻസും പ്രദേശത്ത് ഉടന ടിയെത്തി. ആംബുലൻസുകളും അഗ്നിശമന സേനാംഗങ്ങളും പോലീസ് വാഹനങ്ങളും ഔദ്യോഗിക ഹെലികോപ്റ്ററുകളും സ്ഥലത്തുണ്ടായിരുന്നു.സംഭമറിഞ്ഞതിനെത്തുടർന്ന് പ്രദേശവാസികൾ സംഭവസ്ഥലത്ത് തടിച്ചുകൂടി.
അൽനഹ്ദയിലെ ജനവാസമേഖലയിൽ തീപിടുത്തം
