റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രി വാന്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം പൂക്കോട്ടൂര്‍ ചീനിക്കല്‍ കല്ലുവെട്ടി പള്ളിയാലി സ്വദേശി മന്നത്തൊടി അബ്ദു റഊഫ് ആണ് മരിച്ചത്.26വയസ്സായിരുന്നു.ഉടന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പിതാവ്: അലി മന്നത്തൊടി, മാതാവ്: അസ്മാബി ആലുങ്ങല്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്
സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.
