സുന്ദരം, വിനോദപ്രദം ഇനി നഗരം ; 394 പാർക്കുകളും , പ്ലേഗ്രൗണ്ടുകളും നിർമ്മിക്കാനൊരുങ്ങി അബുദാബി

 

അബുദാബി : പൂന്തോട്ടങ്ങൾ, പാർക്കുകൾ, കളിക്കളങ്ങൾ, ഔഷധ സസ്യ പാർക്കുകൾ എന്നിവയൊരുക്കികൊണ്ട് നഗരത്തെ സുന്ദരവും, ആരോഗ്യക പ്രദവും, നിലവാരമുള്ളതുമാക്കാനൊരുങ്ങി അബുദാബി നഗരസഭ. ഇതിന്റെ ഭാഗമായി അബുദാബി എമിറേറ്റിൽ പുതുതായി 394 പാർക്കുകളും പ്ലേ ഗ്രൗണ്ടുകളും നിർമിക്കുമെന്ന് നഗരസഭ അറിയിച്ചു. ഇതിൽ 116 എണ്ണം അബുദാബി നഗരത്തിലും 184 എണ്ണം അൽഐനിലും 94 പാർക്കുകൾ അൽദഫ്റ മേഖലയിലുമാണ് നിർമിക്കുക.

എമിറേറ്റിനെ കൂടുതൽ ഹരിതാഭമാക്കാൻ പദ്ധതി ഉപകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. നിലവിലെ പാർക്കുകളും പരിസരപ്രദേശങ്ങളും ലോകോത്തര സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കുമെന്നും പറഞ്ഞു.

പാർക്കുകളിലും മറ്റു വിനോദ കേന്ദ്രങ്ങളിലും പോകുന്നവർ മാന്യമായി പെരുമാണമെന്നും നിയമങ്ങളും ചട്ടങ്ങളും ലംഘിക്കരുതെന്നും ഓർമിപ്പിച്ചു. അനുവദിച്ച സ്ഥലങ്ങളില്ലാതെ ബാർബിക്യൂ ചെയ്യരുത്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിവരുമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *