റിയാദ് : അവധി കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ചു വരാനൊരുങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ മരിച്ചു. മലപ്പുറം ജില്ലായിലെ കരുവാരക്കുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് ആണ് മരിച്ചത്. 54 വയസ്സായിരുന്നു. 30 വർഷമായി പ്രവാസിയായ സിദ്ദീഖ് ജിദ്ദയിലെ ഒരു ടൈലറിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം ജിദ്ദയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയത്.
പിതാവ് – ചേക്കു, മാതാവ് – ആയിഷ. ഭാര്യ – ലൈല. അജ്മൽ, ജഫ്നാൻ ഷഫ്ന എന്നിവർ മക്കളാണ്. മരുമക്കൾ – അൻവർ എടക്കര, റസീന പൂക്കോട്ടുംപാടം. കരീം, മുഹമ്മദ് അലി (ജിദ്ദ), സലാം (മദീന) എന്നിവർ സഹോദരങ്ങളാണ്.