മസ്കത്ത് ∙ ഇറാനില്‍ തടവിലായിരുന്ന അമേരിക്കന്‍ പൗരനെ ഒമാന്റെ ഇടപെടലിനെ തുടര്‍ന്ന് മോചിപിച്ചു. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നിര്‍ദേശം നല്‍കിയിതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ നടത്തിയ ഇടപെടലിലാണ് മോചനം സാധ്യമായത്. ടെഹ്റാനില്‍ നിന്നും ജയില്‍ മോചിതനായ ഇറാന് – അമേരിക്കന്‍ പൗരത്വമുള്ള ബഖര്‍ നമാസി മസ്കത്തിലെത്തി. ഇദ്ദേഹം യു എസിലേക്ക് മടങ്ങും.
2015 ഒക്ടോബറില്‍ തടങ്കലിലായ അമേരിക്കന്‍ – ഇറാന് വ്യവസായിയായ മകന് സിയാമക്കിന്റെ മോചനത്തിനായാണ് ഇദ്ദേഹം ടെഹ്റാനിലേക്ക് പോയത്. എന്നാല്‍, ചാരവൃത്തി ചുമത്തി ഇരുവരേയും പത്തു വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. 2016 ഫെബ്രുവരിയില്‍ ആണ് നമാസി ജയിലിലാകുന്നത്.