ഗിറ്റക്സ് ഗ്ലോബൽ 2022 ഇന്ന് 10 മണിമുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു.

 ദുബായ് :  5,000-ത്തിലധികം കമ്പനികൾ ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക ഇവന്റ് ആയ ഗിറ്റക്സ് ഗ്ലോബൽ 2022 ഇന്ന് 10 മണിമുതൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ഒക്ടോബർ 14 വരെയായിരിക്കും പ്രദർശനമുണ്ടായിരിക്കും. 2 ദശ ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ്​പരിപാടി നടക്കുക. സംഗീതം, ഫാഷൻസ്​പോർട്സ്​, ബിസിനസ്​തുടങ്ങിയ ​മേഖലകളിലെ ആധുനീക സാ​ങ്കേതിക വിദ്യകളുടെമികച്ച കേന്ദ്രമായിരിക്കും ഗിറ്റക്സ് . ‘എന്‍റർ ദി നെക്സ്റ്റ്​ഡിജിറ്റൽ യൂനിവേഴ്​സ്​’ എന്ന പ്രമേയത്തിലാണ്​ 42 ആം എഡിഷൻ അരങ്ങേറുക​. 90ൽ അധികം രാജ്യങ്ങളിൽനിന്നുള്ളവർ പ​ങ്കെടുക്കും. ബ്ലോക്ക് ​ചെയിൻ, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ്​സ്​, ഓഗ്​മന്‍റ്​റിയാലിറ്റി, റി​മോട്ട്​വർക്ക്​ആപ്​, ഡിജിറ്റൽ എക്കോണമി, ക്രിപ്​റ്റോ കറൻസി, കോഡിങ്​തുടങ്ങിയവയെല്ലാം ജൈടെക്​സിൽ ചർച്ചയാകും.പ്രമുഖ ടെക് കമ്പനിയും ഇലക്ട്രിക് വാഹന നിർമ്മാതാക്കളുമായ എക്സ്പെങ് നിർമ്മിച്ച പറക്കും കാറിന്റെ ആദ്യത്തെ ആഗോള പ്രദർശനവും ഉണ്ടായിരിക്കും. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഈ പ്രദർശന വേദിയിൽ 170-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ സാന്നിധ്യം വഹിക്കും

Leave a Reply

Your email address will not be published. Required fields are marked *