നടനും സഹസംവിധായകനുമായ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു

സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു.41 വയസായിരുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ 5 മണിയോടെ വീട്ടിൽ നിന്നു ക്ഷേത്രക്കുളത്തിലേക്കു കുളിക്കാൻ പോയ ദീപു മടങ്ങി വരാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും കുളത്തിനു സമീപത്തുനിന്ന് കണ്ടെത്തി. തുടർന്ന് അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

ഉറുമ്പുകൾ ഉറങ്ങാറില്ല. വൺസ് ഇൻ മൈൻഡ്, പ്രേമസൂത്രം എന്നീ സിനിമകളുടെ സഹസംവിധായകനാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *