ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോള്‍ ഒരു പൈസയുടെ വ്യത്യാസത്തില്‍ ഒരു അമേരിക്കന്‍ ഡോളര്‍ വാങ്ങാന്‍ 82 രൂപ 41 പൈസയാണ് വിനിമയ നിരക്ക്.രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട് എന്നാണ് നിരീക്ഷിക്കപ്പെടുന്നത് ഇന്നലെയാണ് ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടത്.
ഡോളര്‍ ഇന്നലെ 82.72 രൂപയിലേക്കു കുതിച്ചെങ്കിലും റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വിറ്റപ്പോള്‍ താഴ്ന്നു. ഡോളര്‍ 85 രൂപയിലേക്കു കയറുമെന്ന സാധ്യത മുന്നില്‍ക്കണ്ട് ഇന്നലെ റിസര്‍വ് ബാങ്ക് നൂറു കോടിയിലേറെ ഡോളറാണ് വിറ്റത്. അതേസമയം ഡോളര്‍ സൂചിക ഉയര്‍ന്നു നീങ്ങുകയാണ്. ഇന്നു രാവിലെ അല്പം താഴ്ന്നെങ്കിലും 113-നു മുകളില്‍ ആണു സൂചിക. ഇന്നലെ സൂചിക 113.14-ലാണ് ക്ലോസ് ചെയ്തത്. ഡോളര്‍ സൂചിക കയറിയതോടെ ക്രിപ്റ്റോ കറന്‍സി ബിറ്റ് കോയിന് 19,000 ഡോളറിനു താഴെയായി.
ഇന്നത്തെ സൂചനകള്‍ പ്രകാരം
1000ഇന്ത്യന്‍ രൂപയ്ക്കു ഇപ്പോള്‍ 44ദിര്‍ഹം 58phills ആണ് നിരക്ക്..
ഒരു ഒരു യുഎഇ ദിര്‍ഹത്തിന് ഇപ്പോള്‍ 22 രൂപ 43 പൈസയാണ്.
ഖത്തര്‍ റിയാലിന് 22 രൂപ62 പൈസ.
സൗദി റിയാല്‍ 21രൂപ 91പൈസ
ഒമാനി റിയാല്‍ 213.രൂപ 94 പൈസ.
കുവൈറ്റ് ദിനാര്‍ 265രൂപ 36 പൈസ.
ബഹ്റൈന്‍ ദിനാര്‍ 218രൂപ 30 പൈസ.