ബിസിനസ്സ് വാര്‍ത്തകള്‍

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോള്‍ ഒരു പൈസയുടെ വ്യത്യാസത്തില്‍ ഒരു അമേരിക്കന്‍ ഡോളര്‍ വാങ്ങാന്‍ 82 രൂപ 41 പൈസയാണ് വിനിമയ നിരക്ക്.രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട് എന്നാണ് നിരീക്ഷിക്കപ്പെടുന്നത് ഇന്നലെയാണ് ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടത്.

ഡോളര്‍ ഇന്നലെ 82.72 രൂപയിലേക്കു കുതിച്ചെങ്കിലും റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വിറ്റപ്പോള്‍ താഴ്ന്നു. ഡോളര്‍ 85 രൂപയിലേക്കു കയറുമെന്ന സാധ്യത മുന്നില്‍ക്കണ്ട് ഇന്നലെ റിസര്‍വ് ബാങ്ക് നൂറു കോടിയിലേറെ ഡോളറാണ് വിറ്റത്. അതേസമയം ഡോളര്‍ സൂചിക ഉയര്‍ന്നു നീങ്ങുകയാണ്. ഇന്നു രാവിലെ അല്‍പം താഴ്ന്നെങ്കിലും 113-നു മുകളില്‍ ആണു സൂചിക. ഇന്നലെ സൂചിക 113.14-ലാണ് ക്ലോസ് ചെയ്തത്. ഡോളര്‍ സൂചിക കയറിയതോടെ ക്രിപ്റ്റോ കറന്‍സി ബിറ്റ് കോയിന്‍ 19,000 ഡോളറിനു താഴെയായി.

ഇന്നത്തെ സൂചനകള്‍ പ്രകാരം ,1000ഇന്ത്യന്‍ രൂപയ്ക്കു ഇപ്പോള്‍ 44ദിര്‍ഹം 58phills ആണ് നിരക്ക്..

ഒരു ഒരു യുഎഇ ദിര്‍ഹത്തിന് ഇപ്പോള്‍ 22 രൂപ 43 പൈസയാണ്.

ഖത്തര്‍ റിയാലിന് 22 രൂപ62 പൈസ.

സൗദി റിയാല്‍ 21രൂപ 91പൈസ

ഒമാനി റിയാല്‍ 213.രൂപ 94 പൈസ.

കുവൈറ്റ് ദിനാര്‍ 265രൂപ 36 പൈസ.

ബഹ്‌റൈന്‍ ദിനാര്‍ 218രൂപ 30 പൈസ.

………………….

തുടര്‍ച്ചയായ മൂന്നാം സെഷനിലും ഓഹരി സൂചികകള്‍ താഴേക്ക്. സെന്‍സെക്സ് 843.79 പോയ്ന്റ് ഇടിഞ്ഞ് 57147.32 പോയ്ന്റിലും നിഫ്റ്റി 257.50 പോയ്ന്റ് ഇടിഞ്ഞ് 16983.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കയും ലോകരാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ഭൗമര്ര്രാഷ്ടീയ പ്രശ്നങ്ങളുമാണ് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നത്. എന്നിരുന്നാലും മറ്റു ലോകവിപണിയെ അപേക്ഷിച്ച് വലിയ തിരിച്ചടി ഇന്ത്യന്‍ ഓഹരി വിപണി നേരിട്ടിട്ടില്ല. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയുമ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ വാങ്ങിക്കൂട്ടുന്നത് ഒരു പരിധിവരെ വിപണിയെ താങ്ങി നിര്‍ത്തുന്നു.

………………………….

1036 ഓഹരികള്‍ക്ക്് ഇന്ന് നേട്ടമുണ്ടാക്കാനായി. എന്നാല്‍ 2291 ഓഹരികളുടെ വില ഇടിഞ്ഞു. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഡിവിസ് ലാബ്സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ്ലെ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. അതേസമയം ആക്സിസ് ബാങ്ക് അദാനി എന്റര്‍പ്രൈസസ്, ഏഷ്യന്‍ പെയ്ന്റ്സ് തുടങ്ങിയ നേട്ടമുണ്ടാക്കി.

എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, മെറ്റല്‍, ഐറ്റി, ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി സൂചികകളില്‍ 1-3 ശതമാനം ഇടിവാണ് ഉണ്ടായത്.

ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 1 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി.

……………………….

നിറ്റ ജലാറ്റിന്‍ , എവിറ്റി (1.92 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് , ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക് ധനലക്ഷ്മി ബാങ്ക് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, കല്യാണ്‍ ജൂവലേഴ്സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കേരള ആയുര്‍വേദ, ആസ്റ്റര്‍ ഡി എം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കിറ്റെക്സ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയ കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

……………………….

തുടര്‍ച്ചയായി ഉയര്‍ന്ന കേരളത്തിലെ സ്വര്‍ണവില ഇടിവിലേക്ക് പതിച്ചു. ഇന്നു മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയുടെ കുറവാണ്ടായി. ഇതോടെ സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്, 200 രൂപയുടെ ഇടിവുണ്ടായിരുന്നു. ണ്ട് ദിവസംകൊണ്ട് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 70 രൂപയും ഇന്നലെ 25 രൂപയുമാണ് ഇടിഞ്ഞത്. ഒരു ഗ്രാമിന് ഇന്നത്തെ വിപണി വില 4690 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. സാധാരണ വെള്ളിക്ക് 65 രൂപയും ഹോള്‍മാര്‍ക്കിന് 90 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *