വാർത്തകൾ ഇതുവരെ

ഓൺലൈൻ അവതാരകയെ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടായതിനെ തുടർന്നാണ് നടപടി.

………………………..

യുഎഇ കോൺസുലേറ്റ് വഴിയുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ശിവശങ്കർ തന്നെ ഉപയോഗിക്കുകുയായിരുന്നുവെന്ന് ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥയിൽ സ്വപ്ന സുരേഷ് .കോൺസുലേറ്റിലെ അനധികൃത പ്രവർത്തികളെക്കുറിച്ച് പറഞ്ഞപ്പോൾ ശിവശങ്കറിന് ഒരു ഉത്കണ്ഠയുമുണ്ടായില്ലെന്നും കൂടുതൽ അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നതിന് തയ്യാറെടുക്കുകയായിരുന്നു അദ്ദേഹമെന്നും സ്വപ്ന പറയുന്നു.

………………………..

കേരളത്തിലെ അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാൻ അടിയന്തിര അനുമതി നൽകണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഹൈകോടതിക്ക് മുമ്പാകെ ഉന്നയിക്കാൻ സുപ്രീംകോടതി നിർദേശം.

………………………..

.യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് താൻ റഷ്യൻ പ്രസിഡന്‌റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചുവെന്ന് ആരോപണം ശതകോടീശ്വരൻ ഈലോൺ മസ്‌ക് നിഷേധിച്ചു. പുടിനുമായി താൻ ്അവസാനമായി സംസ്ാരിച്ചത് 18 മാസങ്ങൽക്ക് മുൻപാണെന്നും അതു ബഹിരാകാശത്തെ കുറിച്ചായിരു്ന്നും മസ്‌ക് ട്വീറ്റ്് ചെയ്തു.

………………………..

ലൈംഗിക ശേഷി വർധിപ്പിക്കുമെന്ന്് പ്രചരിപ്പിച്ച്് നിരോധിക്കപ്പെട്ട 400 കിലോഗ്രാം കഴുത ഇറച്ചി ആന്ധ്രാപ്രദേശിൽ വിറ്റവർ പിടിയിലായി. കഴുത ഇറച്ചി കിലോയ്ക്ക് 700 രൂപയ്ക്കാണ് സംഘം വിൽപന നടത്തിയിരുന്നത്.

………………………..

യുക്രെയ്‌നിന്റൈ വ്യോമപ്രതിരോധം ശക്തിപ്പെടുത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ബ്രസൽസിൽ ചേർന്ന നേറ്റോ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ധാരണ. കീവിൽ 19 പേർ കൊല്ലപ്പെട്ട റഷ്യൻ മിസൈലാക്രമണത്തെ തുടർന്നാണ് തീരുമാനം,

………………………..

.ഇന്ത്യയ്ക്കു കൈമാറിയാൽ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്യുമെന്നു പിടികിട്ടാപ്പുള്ളിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ നീരവ് മോദി, നിലവിൽ ലണ്ടനിലെ ജയിലിൽ മാനസികാരോഗ്യ വിദഗ്ധനോടു സംസാരിക്കുമ്പോഴാണു ഇങ്ങനെ പറഞ്ഞത്.

………………………..

യൂറോപ്പിലേയ്ക്ക് യാത്രചെയ്യുന്നവർക്ക് പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം. ഇന്ത്യയുടെ നാഷണൽ പേയ്മെന്റ് കോർപറേഷന്റെ ആഗോള വിഭാഗമായ എൻഐപിഎൽ യൂറോപ്യൻ പണിടപാട് സേവന ദാതാവായ വേൾഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയായി.

………………………..

ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമാണം നിർത്താനാവശ്യപ്പെട്ട് ഹരിയാന സർക്കാർ. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

………………………..

.മതവികാരം വൃണപ്പെടുത്തുന്ന പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് നടൻ ആമിർ ഖാൻ ഒഴിഞ്ഞുനിൽക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. കിയാര അഡ്വാനിക്കൊപ്പം ആമിർ ഖാൻ അഭിനയിച്ച ഒരു ബാങ്കിൻറെ പരസ്യം വിവാദമായ പശ്ചാത്തിലാണ് മന്ത്രിയുടെ പരാമർശം

Leave a Reply

Your email address will not be published. Required fields are marked *