വാർത്തകൾ ഇതുവരെ

കേരളത്തിന്‍രെ വികസനം മുില്‍ക്കണ്ട്് വിദേശ യാത്രകള്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാനെ സ്‌ക്രെട്ടറി എംവി ഗോവിന്ദന്‍. നാടിന്റെ ഭാവിമുന്നില്‍ കാണുന്ന സര്‍്കകാരാാമിതെന്നും തൊഴിലില്ലായ്മ ഉല്‍പ്പെടയുള്ളവ പരിഹരിക്കുന്നതിനുമയാണ് മുഖ്യമന്ത്രിയും സ്ഘവും വിദേസയാത്ര നടത്തുന്നതെ്ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. അതിനെ ഉല്ലാ,യാത്രയായി കാണണ്ടെന്നും എംവി ഗോവിന്ദന്‍ . ഇലന്തൂര്‍ ഇരട്ട നരബലിയില്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചെനന്നും എംവി ദോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

………………………………

നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തുന്നത്. പരാതി ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീണു. മന്ത്രവാദ കേന്ദ്രത്തിലെ സാധന സാമഗ്രികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. മന്ത്രവാദത്തിനെതിരെ നാട്ടുകാരും രംഗത്തെത്തി. പോലീസ് സ്ഥലത്ത് എത്തി.

…………..

ഇലന്തൂര്‍ നരബലിയില്‍ കൊല നടന്നതിന്റെ പിറ്റേന്ന് സെപ്റ്റംബര്‍ 27 -ാം തീയതി തിരുമ്മല്‍ നടന്നിരുന്നതായി കണ്ടെത്തി. മൃതദേഹങ്ങള്‍ തടിക്ക് മുകളില്‍ വെച്ച് അറവുകത്തി കൊണ്ട്് വെട്ടിനുറുക്കിയതായി ലൈലയുടെ മൊഴി. ഷാഫി മുന്‍പ് അറവുകാരനായി ജോലി ചെയ്തിട്ടുണ്ടെന്നും രക്തം കണ്ടാല്‍ അറപ്പില്ലെന്നും ഷാഫി പോലീസിനോട് പറഞ്ഞു. കേസില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

…………..

ഇലന്തൂര്‍ ഇരട്ട നരബലി കേസിന്റെ അന്വേഷണത്തിന് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പത്മ, റോസ്‌ലി എന്നീ സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. കൂടാതെ ജില്ലയില്‍ കാണാതായ സ്ത്രീകളുടെ തിരോധനക്കേസുകള്‍ വീണ്ടും അന്വേഷിക്കും 2017 മുതല്‍ 12 സ്ത്രീകളെ കാണാതായിട്ടുണ്ട്. ഇവയ്ക്ക് നരബലിയുമായി ബന്ധമുണ്ടെയെന്ന് അന്വേഷിക്കും.

…………

പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍ തുടരുന്നു.എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.എംഎല്‍എയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവില്‍ എല്‍ദോസിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചു.

……………………….

എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച കോവളം എസ് എച്ച് ഒ പ്രൈജു ജിയെ സ്ഥലം മാറ്റി. പരാതിക്കാരിയുടെ ആരോപണത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം.

……….

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രികയുടെ രൂപത്തിലുള്ള ഉപകരണം മറന്നു വെച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍. ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പരാതി നല്‍കി. തെറ്റു പറ്റിയതായി ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന വീഡിയോ പകര്‍ത്തിയ സംഭവത്തിലാണ് നടപടി.

………………………………

രാജ്യത്ത് വിലക്കയറ്റം അതി രൂക്ഷമാകുന്നു. റീട്ടെയില്‍ നാണയപ്പെരുപ്പ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞമാസത്തെ റീട്ടെയില്‍ നാണയപ്പെരുപ്പം 5 മാസത്തെ ഉയരമായ 7.41 ശതമാനത്തിലെത്തി. ജൂലായില്‍ ഇത് 7 ശതമാനമായിരുന്നു.

………..

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 4 നാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചരണം ശക്തമാക്കി ഇരു സ്ഥാനാര്‍ത്ഥികളും. ശശി തരൂര്‍ ഇന്ന് ദില്ലി പിസിസി ഓഫീസിലെത്തി നേതാക്കളെ കാണും.

……………

കോണ്‍ഗ്രസ് ദേശീയ നേത്യത്വത്തിനെതിരെ വിമര്‍ശനം ശക്തമാക്കി ശശി തരൂര്‍. പ്രവര്‍ത്തക സമിതിയിലും തെരഞ്ഞെടുപ്പ് വേണമെന്ന് ശശിതരൂര്‍ ആവശ്യപ്പെട്ടു. അതേസമയം

തെരഞ്ഞെടുപ്പില്‍, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെപിസിസി ആസ്ഥാനത്തും കോട്ടയം ഇരാറ്റുപേട്ടയിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.

…………

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഹര്‍ജികളില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന്റെ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചതിന് എതിരെയുള്ള ഹര്‍ജികളിലാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വാദം കേട്ടത്.

………….

യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മൂടല്‍മഞ്ഞ്. ഇതെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞ പ്രദേശങ്ങളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *