ദുബായ് : യു എ ഇ യിലെ സാമ്പത്തിക മേഖല മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വാർഷിക വരുമാനത്തിൽ 5% വരെ വർദ്ധനവ് നല്കാൻ പദ്ധതി . കടുത്ത തൊഴിൽ വിപണിയുടെ ഭാഗമായാണ് ജീവനക്കാർക്ക് സാധാരണയെക്കാൾ വാർഷിക ശമ്പള വർദ്ധനവ് നൽകാൻ യുഎഇ സ്ഥാപനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. വർഷത്തിന്റെ ആദ്യ പാദത്തിൽ യുഎഇ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളർന്നു, ഇത് 11 വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളർച്ചയാണ്. ഇത് സ്വകാര്യ മേഖലയിലുണ്ടായ ഈ മുന്നേറ്റം വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.അടുത്തവർഷത്തേക്കാണ് 5% വരെ വാർഷിക വരുമാന വർദ്ധനവ് നല്കാൻ പദ്ധയിട്ടിരിക്കുന്നത്. ഇത് സമീപ വർഷങ്ങളിൽ നൽകിവന്ന വാർഷിക വര്ധനവിനെക്കാൾ മൂന്ന് മുതൽ നാല് ശതമാനം വരെ കൂടുതലാണിത്.നവീകരിച്ച ഗോൾഡൻ വിസയും മറ്റ് തൊഴിൽ കരാർ സംരംഭങ്ങളും തൊഴിലുടമ-തൊഴിലാളി ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആളുകൾക്ക് ലഭ്യമായ വിവിധ വിസകളും തൊഴിൽ കരാർ നിയമത്തിലെ മാറ്റങ്ങളും പ്രാദേശിക തൊഴിൽ വിപണിയിൽ നല്ല സ്വാധീനം ചെലുത്തുമെന്നുമാണ് നിഗമനം.
യുഎഇ ജോലികൾ : ശമ്പളത്തിൽ 5% വരെ വർദ്ധനവ് ആസൂത്രണം ചെയ്തതായി തൊഴിലുടമകൾ
