ഷാജോണിന് പഠിക്കുകയാണിപ്പോള്‍ അപര്‍ണ…

അഭിനയം എത്ര മികച്ചതാണെങ്കിലും, ചിത്രം തീയേറ്ററുകളില്‍ ബ്ലോക്ബസ്റ്ററാണെങ്കിലും കാഴ്ചക്കാര്‍ക്കിടയില്‍ പ്രകമ്പനമുണ്ടാക്കിയാലും നടീനടന്മാര്‍ പരസ്പരം അഭിനന്ദനം അറിയിക്കുകയെന്നത് മലയാളത്തില്‍ പതിവില്ല.മോഹന്‍ലാലിനെക്കുറിച്ച് മമ്മുട്ടിയോ, മമ്മുട്ടിയെക്കുറിച്ചു മോഹന്‍ലാലോ പരസ്പരം സിനിമയുടെ കാര്യത്തിലോ കഥാപാത്രങ്ങളെക്കുറിച്ചോ അഭിപ്രായം പ്രകടിപ്പിക്കാറില്ല. അത്രയ്ക്ക് വലിയ ഹൃദയ വിശാലതയൊന്നും വേണ്ടന്നാണ് താരങ്ങളുടെ വിശ്വാസപ്രമാണം. എന്നാല്‍ ഈ മാമൂല്‍ രീതികളിലൊന്നും പുതുതലമുറക്ക് വിശ്വാസമില്ല. അവര്‍ വാരിക്കോരി പ്രശംസിക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാറില്ല. ദേശീയ അവാര്‍ഡ് നേടിയ നടി അപര്‍ണ ബാലമുരളി, സുധീഷ് ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇനി ഉത്തര’ത്തിലെ അഭനയത്തിന്റെ പേരില്‍ സ്വന്തം ‘തൊപ്പിയൂരിയാണ്’കലാഭവന്‍ ഷാജോണിനെ അഭിനന്ദിക്കുന്നത്. കഥാപാത്രത്തിന്റെ ഇന്റെന്‍സിറ്റി കൊണ്ടാണത്രേ അപര്‍ണക്കു ഹാറ്റ്‌സ്്ഓഫ് പറയാന്‍ തോന്നിയതെന്ന് ഭാഷ്യം.

കഥാപാത്രത്തിന്റെ ഇന്റന്‍സിറ്റിയില്‍ അഭിനേതാവിന്റെ പങ്കിനേക്കാള്‍ പ്രധാനം കഥാകൃത്തിനും തിരക്കഥാകൃത്തിനുമാണെന്ന് അപര്‍ണ മറക്കുന്നു.അതുകൊണ്ടും അവര്‍ അവസാനിപ്പിക്കുന്നില്ല. ‘ഇനി ഉത്തരം’തിയേറ്ററില്‍ കണ്ടപ്പോള്‍ ഷാജോണിന്റെ അഭിനയത്തെക്കുറിച്ച് തനിക്കൊരുപാട് പഠിക്കാനുണ്ടെന്ന് തോന്നിയെന്നുമാണ് ചിത്രത്തിലെ നായിക കൂടിയായ അപര്‍ണ അഭിപ്രായപ്പെട്ടത്.

‘ഇനി ഉത്തര’ത്തില്‍ സിദ്ധാര്‍ഥ് മേനോനാണ് നായകന്‍. ഹരീഷ് ഉത്തമം, സിദ്ധിഖ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ഷിബു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആന്‍ഡ് വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *