ദീപാവലി ആഘോഷങ്ങൾക് മാറ്റ് കൂട്ടാൻ ഒക്ടോബർ 22-ന് സംഗീത സന്ധ്യയുമായി അമൃത സുരേഷ്

ദീപപ്രഭയിൽ ആഘോഷപ്രഭയൊരുക്കാൻ ഒരു കൂട്ടം ഗാനങ്ങളുമായി മലയാളികളുടെ പിന്നണിഗായിക അമൃതസുരേഷ് ദുബായിൽ എത്തുന്നു . ദുബായ് സിറ്റി സെന്റർ ദെയ്റയിലെ ഫുഡ് സെൻട്രലിൽ, സിങ് വിത് എ സ്റ്റാർ: എ കരോക്കെ ഈവ്നിങ് വിത് അമൃത സുരേഷ് ഇൻ ദുബായ് എന്ന പരിപാടിയിലൂടെ ഈ ദീപാവലി ദുബായോടൊപ്പം ആഘോഷമാകുമ്പോൾ നിങ്ങൾക്കും പാടാനവസരമൊരുങ്ങുകയാണ്. ഒക്ടോബർ 22-ന് വൈകീട്ട് 7 മണി മുതൽ 8.30 വരെയാണ് കരോക്കെ സം​ഗീത സന്ധ്യ. കരോക്കെ പാട്ടുകൾ പാടാനും അമൃതക്കൊപ്പം പാടാനുള്ള അവസരത്തിനുമായി രജിസ്റ്റർ ചെയ്യാം.

ഇന്ത്യ മുതൽ ട്രിനിഡാഡ് ആൻഡ് ടുബാഗോ വരെ ദീപാവലി ആഘോഷിക്കുന്നു. ധാരാളം ഇന്ത്യക്കാർ വസിക്കുന്ന മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ ദീപാവലി വർഷങ്ങളായി വലിയ ആഘോഷമാണ്. മേഖലയുടെ സാംസ്കാരിക ഹബ് കൂടെയായ യു.എ.ഇ. എപ്പോഴും വലിയ ആഘോഷങ്ങളാണ് ദീപാവലിക്ക് ഒരുക്കുന്നത്.

മലയാളികൾക്ക് സെലിബ്രിറ്റി ​ഗായിക അമൃത സുരേഷിനൊപ്പം പാടാനുള്ള അവസരമാണ് സിറ്റി സെന്റർ ദെയ്റയിലെ ഫുഡ് സെൻട്രലിൽ നടക്കുന്ന കരോക്കെ സന്ധ്യ. പരിപാടിയിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ട ​ഗാനങ്ങൾ കരോക്കെയായി പാടാം, അമൃത സുരേഷിനൊപ്പം വേദി പങ്കിടാം. പാട്ടുകൾക്ക് ഒപ്പം മൂളിയും, പ്രോത്സാഹനം നൽകിയും, ആരാധകരെ സം​ഗീതത്തിലേക്ക് ക്ഷണിച്ചും അമൃത സുരേഷ് വേദിയിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *