പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 107 -)0 സ്ഥാനം. അയൽ രാജ്യങ്ങളിമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ദാരിദ്രാവസ്ഥയിലൂടെ കടന്നു പോകുന്ന്നുവെന്ന് കണക്കാക്കപ്പെടുന്ന ശ്രീലങ്കയ്ക്ക് തൊട്ട് താഴെയായാണ് ഇന്ത്യയുടെ സ്ഥാനം വരുന്നത്. അതായത് ഇന്ത്യയുടെ വളർച്ചയുടെ ഗ്രാഫ് ഉയരുന്നുവെന്ന് കണക്കാക്കപെടുമ്പോഴും കൃത്യമായ പോഷകാഹാരം ലഭിക്കാതെ വളർച്ചാമുരടിപ്പ് അനുഭവപ്പെടുന്ന സമൂഹം ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കാൻ ഇപ്പോഴുമായിട്ടില്ല. ഗ്ലോബൽ ഹംഗർ ഇൻഡക്സ് (GHI) പ്രകാരം ഏറ്റവും ഇന്ത്യയ്ക്ക് തൊട്ട് മുൻപിൽ നേപ്പാൾ ബംഗ്ലാദേശ് പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണുള്ളത് എങ്കിലും ഇന്ത്യയുടെ സ്ഥാനം അവരേക്കാൾ താഴെയാണ് എന്നുള്ളത് എന്നത് അവിശ്വസനീയമാണ്. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ അഫ്ഘാനിസ്ഥാൻ മാത്രമാണ് ഇന്ത്യയേക്കാൾ മോശം അവസ്ഥയിൽ നിലവിലുള്ളത്.
ആഗോള, പ്രാദേശിക, ദേശീയ തലങ്ങളിൽ പോഷകാഹാരക്കുറവ്, കുട്ടികളുടെ വളർച്ച മുരടിപ്പ്, ശിശു ക്ഷയം, ശിശുമരണ നിരക്ക് ഇനീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് GHI കണക്കാക്കുന്നത് . 0 മുതൽ 100 നിടയിലുള്ള മാർക്കുകൾക്കിടയിലാണ് വിശപ്പിന്റെ തീവ്രത പ്രതിഫലിപ്പിക്കുന്ന GHI സ്കോർ കണക്കാക്കുന്നത്. 0 ഏറ്റവും കുറഞ്ഞ ദരിദ്രത്തെയും 100 ഏറ്റവും മോശമായ ദാരിദ്ര്യ അവസ്ഥയെയും സൂചിപ്പിക്കുന്നു.