ട്വന്റി20 ലോകകപ്പ്; തലശേരിക്കാരൻ യുഎഇ ടീമിനെ നയിക്കും 

ട്വന്റി20 ലോകകപ്പിൽ യുഎഇ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ടീമിന്റെ അമരത്ത് മലയാളി താരം തലശ്ശേരി സ്വദേശി സി.പി.റിസ്‍വാൻ ആണ്.  റിസ്‍വാൻ നയിക്കുന്ന യുഎഇ ടീമിൽ കണ്ണൂർ പഴയങ്ങാടി സ്വദേശി അലിഷാൻ ഷറഫുവുമുണ്ട്. 

ആദ്യ മത്സരത്തിൽ നെതർലൻഡ്സാണ് യുഎഇയുടെ എതിരാളികൾ. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇത് രണ്ടാം തവണയാണ് യുഎഇ ടീം ട്വന്റി20 ലോകകപ്പിന് യോഗ്യത നേടുന്നത്. 

തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019 മുതൽ യുഎഇ ദേശീയ ടീമംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിൽ ഇടംനേടിയത്. കഴിഞ്ഞവർഷം അയർലൻഡിനെതിരായ യോഗ്യതാ മത്സരത്തിൽ സെഞ്ചറി നേടിയ റിസ്‌വാൻ (109) യുഎഇയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *