ഫ്രീ അപാർട്മെന്റ് മുതൽ ഗോൾഡ് കോയിൻ വരെ, ദീപാവലിയിൽ കിടിലൻ ഓഫറുകളുമായി ദുബായ് ഷോപ്പിങ്ങ് മാളുകളും റീട്ടെയിൽ സ്ഥാപനങ്ങളും

ദീപാവലിയോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളുമായി ദുബായ് ഷോപ്പിങ്ങ് മാളുകളും റീട്ടെയിൽ സ്ഥാപനങ്ങളും. വിനോദ പരിപാടികളും, ഭക്ഷണം, വസ്ത്രങ്ങൾ, ഹോട്ടൽ റൂമുകൾ എന്നിവയ്ക്ക്  മികച്ച ഓഫറുകളും, എക്സിബിഷനുകളുമടക്കം ദീപാവലിയെ വർണശോഭയിൽ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ് നഗരം.

ബുർജ്മാൻ മാളിൽ നിന്ന് 250 ദിർഹത്തിന് ഷോപ്പിംഗ് നടത്തുന്നവരെ കാത്തിരിക്കുന്നത് ദുബായ് ക്രീക്ക് നഗരത്തിന്റെ ഹൃദയഭാഗത്തായി സിംഗിൾ ബെഡ്‌റൂം അപ്പാർട്മെന്റാണ്. തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു വർഷം വാടക കൊടുക്കാതെ ഒരു ബെഡ്‌റൂമും, ഹാളും, അടുക്കളയുമുള്ള ആകർഷകമായ അപ്പാർട്എംഡന്റിൽ താമസിക്കാം. ഒക്ടോബർ 29,30 തിയ്യതികളിൽ ദമാസ് ജ്വല്ലറിയിൽ നിന്ന് 2500 ദിർഹത്തിന് മുകളിൽ രൂപയ്ക്ക് ഡയമണ്ട് വാങ്ങുന്ന എല്ലാവർക്കും 22 ക്യാരറ്റിന്റെ ഒരു ഗ്രാം തൂക്കമുള്ള സ്വർണ്ണ കോയിനും, 10000 ദിർഹത്തിന് മുകളിൽ വാങ്ങുന്നവർക്ക് രണ്ട് സ്വർണ്ണകോയിനുകളുമാണ് ജ്വല്ലറി ഓഫർ ചെയ്തിരിക്കുന്നത്. റാഫിൾ ഡ്രൊയിൽ പങ്കെടുക്കുന്ന ഭാഗ്യശാലിക്ക് ഡയമണ്ട് ജ്വല്ലറി സെറ്റ് സമ്മാനമായി ലഭിക്കാനുള്ള അവസരവും കൂടാതെ തിരഞ്ഞെടുത്ത 22കെ ഗോൾഡ് ആഭരണങ്ങൾ പണിക്കൂലി ഇല്ലാതെയും ഈ ദിവസങ്ങളിൽ ദമാസ് ജ്വല്ലറിയിൽ നിന്ന് സ്വന്തമാക്കാം.

75% ഓഫറുകളാണ് ഒയാസിസ്‌ മാൾ നൽകുന്നത്. കൂടാതെ ഒക്ടോബർ 14 മുതൽ 24 വരെ മാളിൽ നിന്നും 200 ദിർഹത്തിനു മുകളിൽ ഷോപ്പിങ്ങ് നടത്തുന്ന ഭാഗ്യശാലികൾക്ക് 5000 ദിർഹം വിലമതിക്കുന്ന 4 സമ്മാനങ്ങളും ലഭിക്കാൻ അവസരമുണ്ട്. ഫാഷൻ ഷോകൾ, ബോളിവുഡ് ഡാൻസിങ് മത്സരങ്ങൾ, സാരികളും ചുരിദാറുകളും ഒന്നെടുത്തൽ ഒന്ന് ഫ്രീ മുതലായ ഓഫറുകൾ ഒക്ടോബർ 14 മുതൽ 28 വരെ ലുലു ഹൈപ്പർമാർക്കെറ്റിൽ ലഭ്യമായിരിക്കും.

ദുബായ് ഫെസ്റ്റിവൽ പ്ലാസ ഒക്ടോബർ 23 വരെ ഉച്ച മുതൽ രാത്രി 10 വരെ ദീപാവലി ബസാർ സംഘടിപ്പിക്കും . ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ ബസാറിൽ സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും . ഞായറാഴ്ച സംഘടിപ്പിക്കുന്ന രംഗോലി മത്സരത്തിൽ 3,000 ദിർഹം ക്യാഷ് പ്രൈസും സ്വാന്തമാക്കാനുള്ള അവസരമുണ്ടായിരിക്കും.ഒക്‌ടോബർ 30 വരെ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ ബർജുമാൻ മാൾ സംഘടിപ്പുക്കുന്ന ബസാറിൽ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ട്രാവലിംഗ് വാട്ടർ സർക്കസായ ഫോണ്ടാന സർക്കസ് മുതൽ തത്സമയ കുക്കിങ് പരിപാടികളും, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായുള്ള വിനോദപരിപാടികളും ഉണ്ടായിരിക്കും.

ഒക്ടോബർ 31 വരെ ലീമെറിഡിയൻ ഹോട്ടലിൽ 5 ദിവസത്തെ ദീപാവലി ഓഫറിൽ കുറഞ്ഞ താരിഫോടെ താമസിക്കാനുള്ള അവരസമുണ്ടായിരിക്കും.ഡൗൺടൗൺ ദുബായ്ക്ക് എതിർവശത്തുള്ള ലെവ ഹോട്ടൽ മസായ സെന്ററിൽ, ഒക്ടോബർ 10 മുതൽ നവംബർ 5 വരെദിവസങ്ങളിൽ ലഗൂണ വാട്ടർപാർക്കിലേക്കോ ദി ഗ്രീൻ പ്ലാനറ്റിലേക്കോ ഒരുദിവസത്തേക്കുള്ള സൗജന്യ പാസ് സ്വന്തമാക്കാം. ഡിസംബർ 22 വരെ റോവ് അറ്റ് ദി പാർക്കിൽ, താമസം ബുക്ക് ചെയ്യുന്നവർക്ക് , ദുബായിലെ ബോളിവുഡ് പാർക്കുകൾക്കായി കോംപ്ലിമെന്ററി ടിക്കറ്റുകളും ലഭിക്കും .

Leave a Reply

Your email address will not be published. Required fields are marked *