യു എ ഇ : പുലർകാല മഞ്ഞിൽ യാത്ര വൈകി വിമാനങ്ങൾ

ഷാർജ : യു എ ഇ ചൂടിൽ നിന്നും തണുപ്പിലേക്ക് മാറുന്ന സാഹചര്യത്തിൽ അതിരാവിലെയുള്ള കനത്ത മൂടൽമഞ്ഞിനെ തുടർന്നു വിമാനങ്ങൾ വൈകി. ഷാർജയിൽ നിന്നു പുലർച്ചെ 4.10നു തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം 9 മണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്. പുലർച്ചെ രണ്ടിനു ബോർഡിങ് പാസെടുത്തവർ ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞതായി പരാതിയുണ്ട്. മൂടൽമഞ്ഞ് മാറി രാവിലെ തന്നെ മറ്റു വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചെങ്കിലും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെ തുടർന്നാണ് അനിശ്ചിതമായി വൈകിയത്. രാവിലെ ഏഴിനു പുറപ്പെടേണ്ടിയിരുന്ന കൊച്ചി വിമാനം അഞ്ചര മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.30ന് ആണ് പുറപ്പെട്ടത്.

രാവിലെയുള്ള മൂടൽ മഞ്ഞിനെത്തുടർന്ന് യു എ യിൽ വാഹനമോടിക്കുന്നവർക്കടക്കം പോലീസ് ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സിഗ്നലുകളും, വാഹനങ്ങളും, കാൽനടയാത്രക്കാരെയും ചെറിയ ദൂരത്തിൽ പോലും പരസ്പരം കാണാൻ സാധിക്കാത്ത രീതിയിലുള്ള കനത്ത മൂടൽമഞ്ഞാണ് അതിരാവിലെയുള്ളത്. എന്നാൽ പകൽ സമയങ്ങളിൽമിതമായ കാലാവസ്ഥയാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *