കല്ലുവാതുക്കൽ വിഷമദ്യദുരന്ത കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ശിക്ഷയായി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. പിഴത്തുക കെട്ടിവയ്ക്കാതെ മോചിപ്പിക്കില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.
മണിച്ചന്റെ മോചന ഉത്തരവിറങ്ങിയെങ്കിലും 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന തടസ്സമായി നിൽക്കുന്നതു ചൂണ്ടിക്കാട്ടി ഭാര്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പിഴ അടച്ചില്ലെങ്കിൽ 22 വർഷവും 9 മാസവും കൂടി ജയിൽശിക്ഷ അനുഭവിക്കണമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഇതു തള്ളിയാണ് മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.