വളർത്തു മൃഗങ്ങളെ വിമാനങ്ങളിൽ കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഉയർത്തി എത്തിഹാദ് എയർവെയ്‌സ്

യു എ ഇ : വളർത്തു മൃഗങ്ങളെ വിമാനങ്ങളിൽ കൊണ്ടുപോകുന്നതിനുള്ളനിരക്ക് ഉയർത്തി എത്തിഹാദ് എയർവെയ്‌സ്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. നായകൾ,പൂച്ചകൾ, മുതലായ വളർത്തുമൃഗങ്ങൾക്ക് ഇനിമുതൽ 200 ഡോളർ മുതൽ 1500 ഡോളർ വരെ നൽകേണ്ടിവരും.

പ്രവർത്തന നിയന്ത്രണങ്ങളുടെ ഭാഗമായി വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനുള്ള നിരക്കിൽ വ്യത്യാസം വരുത്തിയിട്ടുണ്ടെന്നും, വളർത്തുമൃഗങ്ങളെ സുഗമമായി കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ തുടരുമെന്നും എയർപോർട്ട് അധികൃതർ അഭിപ്രായപ്പെട്ടു. എന്നാൽ നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകളിൽ ഈ നിരക്കുകൾ ബാധകമല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നവംബർ മുതലാണ് വളർത്തുമൃങ്ങളെ കൊണ്ടുപോകുവാൻ എത്തിഹാദ് എയർവെയ്‌സ് അനുമതി നൽകിയത്.

സഞ്ചാരദൂരമനുസരിച്ച് നൽകേണ്ട തുകയിലും വ്യത്യാസങ്ങൾ വരും. നിങ്ങളുടെ തൊട്ടരികിലെ സീറ്റിൽ ഇരുത്തികൊണ്ടുതന്നെ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് സീറ്റിന്റെ നിരക്ക് അധികമായി നൽകണമെന്നും അധികൃതർ വെബ്സൈറ്റ് വഴി അറിയിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസിലും ബിസിനസ് ക്ലാസ്സിലും യാത്ര ചെയ്യുന്നവർ നിർബന്ധമായും ഒരു സീറ്റ് മൃഗങ്ങൾക്കായി നിബന്ധമായും ബുക്ക്ചെയ്യണം. എന്നാൽ ഗവൺമെന്റ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുവദിക്കുകയുമില്ല.അതേസമയം പിറ്റ് ബുൾ, മസ്റ്റിഫ് ഡോഗ്സ് മുതലായ അപകടകരമായ വളർത്തുമൃഗണങ്ങളെ ക്യാബിൻ യാത്രാമാർഗം കൊണ്ടുപോകുന്നതിൽ തടസ്സങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *