ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കാൻ 9000 രൂപയിൽ താഴെ മാത്രം ; നിരക്കുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

 

ദുബായ്∙: പത്ത് കേന്ദ്രങ്ങളിലേക്കുള്ള യാത്ര നിരക്കുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ദുബായിൽ നിന്ന് കേരളത്തിലേക്കും മംഗ്ലുരുവിലേക്കും അടക്കം 10 കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറഞ്ഞ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു കേരളത്തിലേക്കുളള കുറഞ്ഞ നിരക്ക്.

കൊച്ചിയിലേക്ക് 380 ദിർഹം അതായത് ഏകദേശം 9000 രൂപയിൽ താഴെമാത്രമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. , കോഴിക്കോട്ടേക്കുള്ള നിരക്ക് ഇതിൽ താഴെയാണ് വരുന്നത്. കോഴിക്കോട്ടേക്ക് 269 ദിർഹമനു എയർ ഇന്ത്യ ഈടാക്കുന്നത്. അതായത് 6100 രൂപയിലും താഴെയാണ് നിരക്ക് വരുന്നത്. തിരുവനന്തപുരത്തേക്ക് 445 ദിര്‍ഹം, ഏകദേശം 1000 രൂപയോളവും, മംഗ്ലുരുവിലേയ്ക്ക് 298 ദിർഹം ഏതാണ്ട് 6400 എന്നിങ്ങനെയാണ് വൺവേ ടിക്കറ്റ് നിരക്ക്. കൂടാതെ, മുംബൈ–279 ദിർഹം, ഡൽഹി–298, അമൃത് സർ–445, ജയ്പൂർ–313, ലക്നൗ‌–449, തിരുച്ചി–570 ദിർഹം. കോഴിക്കോട്ടേയ്ക്ക് ആഴ്ചയിൽ 13 സർവീസുകളുണ്ടാകും.കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് അഞ്ചും മംഗ്ലുരുവിലേയ്ക്ക് 14ഉം സർവീസുകളാണു നടത്തുക. അടുത്ത മാസം പകുതി വരെ ഈ നിരക്ക് തുടരാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഇപ്പോൾ ദുബായിൽ നിന്ന് കേരളത്തിലേക്കും തിരഞ്ഞെടുത്ത മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കും ഇതിന്റെ ഗുണം ലഭ്യമാകും. നിലവിൽ ടിക്കറ്റ് നിരക്ക് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് കാണാനുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *