ലോകകപ്പ് ; സൗജന്യ വിസ വിതരണം ആരംഭിച്ചു, വാക്ക് പാലിച്ച് ഖത്തർ

റിയാദ് : സൗജന്യ വിസ വിതരണം ആരംഭിച്ച് ഖത്തർ. അടുത്തമാസം 20 മുതൽ ദോഹയിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ ഫാൻസ് ടിക്കറ്റായ ‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള സന്ദർശക വിസകള്‍ നൽകി തുടങ്ങി. ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രാലയം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സന്ദർശന വിസയുടെ ഇലക്ട്രോണിക് സേവനമാണ് ഞായറാഴ്ച മുതൽ ആരംഭിച്ചത്.

ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങുകയും 60 ദിവസം വരെ രാജ്യത്ത് തങ്ങുകയും ചെയ്യാം. എത്ര തവണ വേണമെങ്കിലും രാജ്യം വിട്ടുപോയി മടങ്ങി വരികയും ചെയ്യാം. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല. ഹയ്യ കാർഡ് ഉടമകൾക്ക് സൗദി ഏകീകൃത വിസ പ്ലാറ്റ്‌ ഫോം വഴി https://visa.mofa.gov.sa എന്ന ലിങ്കിൽ വിസയ്ക്ക് അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കി അപേക്ഷിച്ചാൽ ഓൺലൈനായി തന്നെ വിസ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *