റിയാദ് : സൗദിയിൽ നെഞ്ചുവേദനയെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന്റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതം മൂലാമാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. സഹായ സഹകരണങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് രംഗത്തുണ്ട്. പിതാവ് – പരേതനായ കുഞ്ഞി മൊയ്തീൻ, മാതാവ് – കദീജ. ഭാര്യ – സൈനബ, മക്കൾ – സുഹൈൽ, ഫസീല.
ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
