മൃതദേഹം വഴിയിലുപേക്ഷിച്ച ടാക്സി ഡ്രൈവർക്ക് തടവ് ശിക്ഷയും പിഴയും

 ദുബായ് : ദുബായ് ടാക്സിയിൽ നിന്നും മൃതദേഹം വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞ ഡ്രൈവർക്ക് ജയിൽ ശിക്ഷ. യാത്രക്കാരന് വാഹനത്തിലിരുന്ന് ഹെറോയിൻ മയക്കുമരുന്ന് ഉപയോഗിക്കാൻ ഡ്രൈവർ സൗകര്യം നൽകുകയായിരുന്നു. എന്നാൽ ഓവർ ഡോസു മൂലം യാത്രക്കാരൻ മരിക്കുകയും തുടർന്ന് ഡ്രൈവർ മൃതദേഹം വഴിയിൽ ഉപേക്ഷിക്കുകകയുമായിരുന്നു. കേസിൽ ഏഷ്യൻ ഡ്രൈവർക്ക് ദുബായ് ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 50,00 ദിർഹം പിഴയും വിധിച്ചു.കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഡ്രഗ് ഓവർ ഡോസിനെ തുടർന്ന് മരിച്ച യാത്രക്കാരന്റെ മൃതദേഹം ഡ്രൈവർ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ജബൽ അലി വ്യവസായ മേഘലയിലെ മണൽപ്രദേശത്ത് ഉപേക്ഷിച്ച മൃതദേഹം ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സി ഐ ഡി കൾ നടത്തിയ അന്വേഷണത്തിൽ സിസിടിവി ക്യാമെറകളിൽ നിന്നും പ്രതിയുടെ ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. ടാക്സി ഡ്രൈവർ മൃതദേഹം മണൽ പ്രദേശത്ത് കൊണ്ടിടുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിയനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.

Leave a Reply

Your email address will not be published. Required fields are marked *