‘തെറ്റ് ചെയ്തില്ല, നിരപരാധിത്വം തെളിയിക്കും’; എൽദോസ് പെരുമ്പാവൂരിൽ മടങ്ങിയെത്തി

ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ്, തിരുവനന്തപുരം അഡി. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിലാണ് മണ്ഡലത്തിൽ തിരിച്ചെത്തിയത്. കോടതി നിർദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.

ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവർത്തിക്കുകയാണ് എൽദോസ് കുന്നപ്പിള്ളിൽ. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണിൽ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാൻ കഴിയില്ലെന്നും എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *