നിരപരാധിത്വം മുൻ മന്ത്രിമാർ തെളിയിക്കട്ടെ; സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് വി ഡി സതീശൻ

സിപിഎം നേതാക്കന്മാർക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നേതാക്കൾക്ക് എതിരായ ആരോപണങ്ങൾ എഫ്‌ഐആർ ഇട്ട് അന്വേഷിക്കണം. നിരപരാധിത്വം മുൻ മന്ത്രിമാർ തെളിയിക്കട്ടേയെന്നും സതീശൻ പറഞ്ഞു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വിഷയത്തിൽ പ്രതികരിച്ചു.

സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നത് പാർട്ടി പ്രതികരിച്ചോ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേ എൽദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോ എൽദോസ് വിഷയത്തിൽ കെപിസിസി നേതാക്കന്മാരുടെ യോഗം വൈകിട്ട് ചേരും. പരാതിയും കോടതി പരാമർശവും പരിശോധിക്കും. എൽദോസിന്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം എംഎൽഎക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കടകം പള്ളി സുരേന്ദ്രൻ, പി ശ്രീരാമകൃഷ്ണൻ, തോമസ് ഐസക്ക് എന്നീ സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *