വിനോദസഞ്ചാര വ്യവസായത്തിൽ യുഎഇയിൽ ഏറ്റവും ഉയർന്ന ഡിമാൻഡ് ആണ് ഡെസേർട്ട് സഫാരിക്കുള്ളത് . ഓഗസ്റ്റിനെ അപേക്ഷിച്ച്, ടൂറിസം കമ്പനികൾ ഡെസേർട്ട് ബുക്കിംഗിൽ 300 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎഇയുടെ വേനൽക്കാലം ഔദ്യോഗികമായി അവസാനിച്ചു.രാജ്യം ഇപ്പോൾ ചൂടുകാലത്തിൽ നിന്ന് വർഷത്തിലെ ഏറ്റവും മികച്ച കാലാവസ്ഥയിലേക്ക് ചുവടു വച്ചുകഴിഞ്ഞു.
ദുബായ് സിറ്റി സെന്ററിൽ നിന്നും 30 കിലോമീറ്റർ അകലെ അൽ അവിർ മരുഭൂമിയിലാണ് ഡെസേർട്ട് സഫാരി.
ക്വാഡ് ബൈക്കിംഗ്, മരുഭൂമിയിലെ അത്താഴം, ഡ്യൂൺ ബഗ്ഗി,30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ 4 ചക്ര വാഹനങ്ങളിൽ മരുഭൂമിയിലൂടെയുള്ള യാത്രയും മറ്റുവിനോദങ്ങളുമടക്കം 6 മണിക്കൂറാണ് ഡെസേർട്ട് സഫാരി.210 ദിർഹമാണ് ഇതിനായി ഒരാളിൽ നിന്ന് ഈടാക്കുന്നത്.
വേനൽക്കാലത്ത് 200 ഓളം പേരാണ് ഡെസേർട്ട് സഫാരിക്ക് വരുന്നത് എങ്കിൽ തണുപ്പുകാലത് പ്രതിദിനം 500-600 ഓളം പേരെയാണ് തങ്ങൾ സ്വീകരിക്കുന്നത് എന്ന് റെയ്ന ടൂർസ് സെയിൽസ് ഡയറക്ടർ ടിറ്റോ മാത്തച്ചൻ പറഞ്ഞു.
രാവിലെയും വൈകുന്നേരവും ഡെസേർട്ട് സഫാരി ഉണ്ട്. എന്നാൽ
ബെല്ലി ഡാൻസ്, തനുര ഷോ, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ,ബാർബിക്യു ആഡംബര ബുഫെ എന്നി വയോടുകൂടിയ പാക്കേജ് വൈകുന്നേരങ്ങളിലാണ്.