കോവിഡിനു ശേഷം തൊലിലാളികളുടെ എണ്ണത്തിൽ വർദ്ധനവെന്ന് ദുബായ് സ്വകാര്യ മേഖല

ദുബായ് : കോവിഡിനു ശേഷം തൊലിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി ദുബായ് സ്വകാര്യ മേഖല.

മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ കണക്കനുസരിച്ച് 54 ലക്ഷത്തിലധികം തൊഴിലാളികൾ സ്വകാര്യ മേഖലയിലുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ 5.67 ലക്ഷം വർധനവുണ്ടായെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കോവിഡ് തീവ്രത കുറഞ്ഞതോടെ ഈ വർഷം നിർമാണ മേഖലകളിൽ പുതിയ കമ്പനികൾ വന്നതും ഗുണം ചെയ്തു.

പുതിയ വീസ നയവും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന തൊഴിൽ നിയമ പരിഷ്കരണവും യുഎഇ സംരംഭകർക്ക് സുരക്ഷിതത്വം നൽകുന്നതിന്റെ സൂചനയായും തൊഴിലാളികളുടെ വർധനയെ വിലയിരുത്തുന്നു.

. നിർമാണ മേഖലയിലാണ് ഏറ്റവും കൂടുതൽ.25.3%.

∙ രണ്ടാം സ്ഥാനത്തു വ്യാപാര മേഖലയാണ് – 20.6%

∙ സേവന മേഖലയാണ് മൂന്നാം സ്ഥാനത്ത്. 19.5%.

∙ വ്യവസായം, സാമൂഹ്യ പദ്ധതികൾ, വ്യക്തി സേവനം, ഹോട്ടൽ, റസ്റ്ററന്റ് ,ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, ടെലികമ്യൂണിക്കേഷൻ, ധനവിനിമയം, ഓഫിസ് നടത്തിപ്പ് രംഗങ്ങളിലാണ് മറ്റു തൊഴിലാളികൾ ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *