ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സ്‌പോര്‍ട്‌സ് ഉപകരണങ്ങളില്‍ ഒളിപ്പിച്ചുകൊണ്ടാണ് മെറ്റാംഫെറ്റാമൈന്‍ കടത്താന്‍ ശ്രമിച്ചത്.
1.65 കിലോഗ്രാം ഭാരമുള്ള മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങള്‍ കസ്റ്റംസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും മൂന്ന് കിലോ മെറ്റാംഫെറ്റാമൈന്‍ പിടിച്ചെടുത്തിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇവ പിടിച്ചെടുത്തത്.