കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊല്ലപ്പെട്ടയാളും രണ്ടു സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയതായിരുന്നു. അതിനിടെയാണ് അവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി തർക്കമുണ്ടായത്.
യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം പ്രതിയും സുഹൃത്തുക്കളും രക്ഷപ്പെട്ടു. പരിക്കേറ്റയാളെ ഉടൻ തന്നെ ഡൽഹി ജിടിബി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാക്കൾ തമ്മിൽ തർക്കമുണ്ടാവുന്നതിന്റെയും കല്ലുകൊണ്ട് തലക്കടിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.