കേരളപ്പിറവിയിൽ എയർ ഇന്ത്യ കണ്ണൂർ – ദുബായ് സർവീസ് ആരംഭിക്കും

യുഎഇ : എയർ ഇന്ത്യാ എക്സ്പ്രസ് പുതിയ സർവീസുകൾ ആരംഭിക്കുന്നു.ദുബായിൽനിന്ന് കണ്ണൂരിലേക്കും ഷാർജയിൽനിന്ന് വിജയവാഡയിലേക്കുമാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.

നവംബർ ഒന്നിന് ആരംഭിക്കുന്ന ദുബായ്–കണ്ണൂർ–ദുബായ് സർവീസ് മലയാളികൾക്ക് എയർ ഇന്ത്യാ എക്സ്പ്രസിന്റെ കേരളപ്പിറവി സമ്മാനമായി. ടിക്കറ്റ് നിരക്ക് 300 ദിർഹം.ഏകദേശം 7000 ഇന്ത്യൻ രൂപയ്ക്ക് താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു 5 കിലോ അധിക ബാഗേജും അനുവദിക്കും.

കണ്ണൂർ – ദുബായ് സർവീസ്

ആഴ്ചയിൽ 4 സർവീസുകളായിരിക്കും ഉണ്ടായിരിക്കുക.ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബായിൽനിന്ന് വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി 11.40ന് കണ്ണൂരിലെത്തും.

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് പുലർച്ചെ 12.50ന് പുറപ്പെട്ട് 3.15ന് ദുബായിൽ എത്തും.

ഷാർജ–വിജയവാഡ

ഷാർജ– വിജയവാഡ നേരിട്ടുള്ള സർവീസ് ഈ മാസം 31ന് തുടങ്ങും. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 11ന് ഷാർജയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് വിജയവാഡയിൽ എത്തും. തിരിച്ച് 2.35ന് പുറപ്പെട്ട് രാത്രി 9.30ന് ഷാർജയിൽ എത്തും. ടിക്കറ്റ് നിരക്ക് 399 ദിർഹം.9000 ഇന്ത്യൻ രൂപയിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *