ഫുജൈറ : ഫുജൈറയിൽ വാഹന അപകടത്തിൽ മരിച്ച പയ്യന്നൂർ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കും. രാമന്തളി തഖ്‌വാ പള്ളിക്ക് സമീപത്തെ എം.എൻ.പി.ജലീൽ (43), പെരളം കൈരളി വായനശാലയ്ക്ക് സമീപത്തെ നങ്ങാരത്ത് സുബൈർ (45) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നത്.
എം. എൻ. പി ജലീൽ – ബന്ധുക്കൾ
(പിതാവ് :മഹമൂദ്, മാതാവ് :എം.എൻ.പി.ആമിന, ഭാര്യ: യാസ്മിന, മക്കൾ: ജമാന, ഫാത്തിമ, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, തജീമ, നസീറ.)
സുബൈർ – ബന്ധുക്കൾ
(പിതാവ്: സൂപ്പി മാതാവ് : കുഞ്ഞായിസ് ഭാര്യ: നസീബ (പടന്ന എടച്ചാക്കൈ). മക്കൾ: സിയാദ്, സാൻഹ, ഹഷിർ. സഹോദരങ്ങൾ: സീനത്ത്, ബഷീർ ഷറഫ് അലി.)