അധ്യാപക നിയമനമായാലും വൈസ് ചാൻസലർ നിയമനമായാലും രാജ്യത്തെ എല്ലാ സർവകലാശാലകളും യുജിസി മാനദണ്ഡം കൃത്യമായി പാലിക്കണമെന്ന് യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ. ഒരു രാജ്യം ഒരു പ്രവേശന പരീക്ഷയെന്ന ലക്ഷ്യത്തിലേക്കാണ് യുജിസി നീങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
വിദേശസർവകലാശാല ക്യാമ്പസുകൾക്ക് ഇന്ത്യയിലും ഇന്ത്യൻ സർവകലാശാലകൾക്ക് വിദേശത്തും ക്യാമ്പസുകൾ തുറക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ചട്ടങ്ങൾ വിശകലനം ചെയ്യുകയാണ്. അന്തിമ ഘട്ടത്തിലാണിത്. വിദേശ സർവകലാശാല പ്രതിനിധികൾ യുജിസിയെ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു