എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് ഒരു കേസില്‍ കൂടി മുന്‍കൂര്‍ ജാമ്യം. ബലാൽസംഗ കേസിലെ പരാതിക്കാരിയെ മർദ്ദിച്ചെന്ന കേസിലാണ് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്.
പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫീസിൽ എത്തിച്ച് മർദിച്ചത് എൽദോസ് ആണെനന്നും ഇത് അഭിഭാഷകർ കണ്ടുനിന്നെന്നുമാണ് പ്രോസിക്യൂഷൻ വാദം. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.