പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരളാ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലിനാണ് ഇന്ന് സുപ്രീം കോടതിയിൽ നിന്നും വിധി വരുന്നത്. 

ലക്ഷക്കണക്കിന് ജീവനക്കാരാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി കാത്തിരിക്കുന്നത്. ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും നൽകിയ ഹ‍ർജികളിലാണ് ഇന്ന് വിധിയുണ്ടാകുക. 

കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ടാഴ്ച്ചയോളം അപ്പീലിൽ വാദം കേട്ടിരുന്നു. ഓഗസ്റ്റ് 11 ന് വാദം പൂർത്തിയായിരുന്നു. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാൽ വലിയ മാറ്റമാകും തൊഴിൽരംഗത്തുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *