കാറിൽ ചാരിനിന്ന ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവം; വധശ്രമത്തിന് കേസ്, യുവാവ് അറസ്റ്റിൽ

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തലശ്ശേരിയിലായിരുന്നു സംഭവം. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിഐജി വ്യക്തമാക്കി. ക്രൂരതയിൽ പൊലീസിനോട് വ്യക്തത തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു.

കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്. അതേസമയം, ശ്ഹ്ഷാബിന്റെ കാർ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു കുട്ടി. നടുവിനു ചവിട്ടേറ്റ് കുട്ടി തെറിച്ചുപോകുന്നതു ദൃശ്യങ്ങളിൽനിന്നു കാണാം. സംഭവം കണ്ട് നാട്ടുകാർ ഇടപെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *