ബിസിനസ് വാർത്തകൾ

ഇന്ത്യൻ ഓഹരിവിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം. സെൻസെക്സ് 68 പോയന്റ് ഉയർന്ന് 60,905ലും നിഫ്റ്റി 23 പോയന്റ് ഉയർന്ന് 18,076ലുമാണ് വ്യാപാരം നടക്കുന്നത്.

പലിശ നിരക്ക് ഉയരുന്നതും ബോണ്ട് ആദായത്തിലെ കുതിപ്പും ആഗോള വിപണികളെ ദുർബലമാക്കി.സമീപകാലയളവിലെ തളർച്ച അതജീവിച്ച് ഡോളർ സൂചിക വീണ്ടും ഉയർന്നതും തിരിച്ചടിയായി. എങ്കിലും വിദേശ നിക്ഷേപകരുടെ സാന്നിധ്യമാണ് രാജ്യത്തെ സൂചികകൾക്ക് ആശ്വാസമേകുന്നത്.ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, വിപ്രോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.സെക്ടറൽ സൂചികകളിൽ ഐടിയാണ് നഷ്ടത്തിൽമുന്നിൽ. സൂചിക ഒരുശതാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

…………………………..

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ സമ്മിശ്ര ചിത്രമാണു നൽകിയത്. ഓസ്‌ടേലിയയിലെ എഎസ് എക്‌സ് സൂചിക താഴ്ന്നു തുടങ്ങിയിട്ട് ഉയർന്നു. ഒരു ദിവസത്തെ അവധിക്കു ശേഷം തുറന്ന ജപ്പാനിലെ നിക്കൈ രണ്ടു ശതമാനം ഇടിഞ്ഞു. എന്നാൽ ദക്ഷിണ കൊറിയൻ സൂചിക കോസ്പി നേട്ടത്തിൽ തുടങ്ങി നഷ്ടത്തിലേക്കു മാറി.

………………………..

ചൈനീസ് വിപണി ഉണർവിലാണ്. ഷാങ്ഹായ് സൂചിക രാവിലെ ഉയർന്നു. ഹോങ് കോങ്ങിലെ ഹാങ് സെങ് രണ്ടു ശതമാനം നേട്ടത്തിലാണ്.

………………………..

സിംഗപ്പുർ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നലെ 18,150 വരെ ഉയർന്നിട്ട് 18,092-ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 18,124-ൽ തുടങ്ങിയിട്ട് 18,080 ലേക്കു താഴ്ന്നു. പിന്നീടു 18,100 നു മുകളിലായി . ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.

……………………….

ഒരു ഡോളറിന് ഇന്ന് 82.53 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ഒരു യുഎഇ ദിർഹം – 22.47 രൂപ

ഒരു സൗദി റിയാൽ – 21.96 

ഒരു ഖത്താരി റിയാൽ – 22.67

ഒരു ഒമാനി റിയാൽ – 214.37

ഒരു കുവൈറ്റി ദിനാർ- 265.79

ഒരു ബഹ്റൈനി ദിനാർ- 218.94

എന്നിങ്ങനെയാണ് ജിസിസി കറൻസികളുമായി രൂപയുടെ വിനിമയ നിരക്ക്

………………………..

സ്വർണം 22 കാരറ്റ് ഒരു ഗ്രാമിന് 4610 രൂപയും 24 കാരറ്റ് ഒരു ഗ്രാമിന് 5029 രൂപയുമാണ് ഇന്ത്യയിൽ ഇന്നത്തെ നിരക്ക്

പവന് യഥാക്രമം 36880 രൂപയും 40232 രൂപയും ആണ് നിരക്ക്

………………………..

ലോകത്തെ ഏറ്റവും പ്രമുഖ ടെക്‌നോളജി കമ്പനിയായ ആപ്പിളിന്റെ വിപണിമൂല്യം പുതിയ ഉയരങ്ങളിൽ. ആമസോൺ,ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ എന്നിവയുടെ സംയോജിത മൂല്യത്തേക്കാൾ വലുതാണ് ആപ്പിളിന്റെ നിലവിലെ മൂല്യം. 2.307 ട്രില്യൺ ഡോളറാണ് ആപ്പിളിന്റെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ.ആമസോണിന്റേത് 939.78ല ബില്യൺ ഡോളറും മെറ്റയുടേത് 240.07 ബില്യൺ ഡോളറും ആൽഫബെറ്റിന്റേത് 1.126 ട്രില്യൺ ഡോളറുമാണ്.

Leave a Reply

Your email address will not be published. Required fields are marked *