സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിൽ പോവാൻ അവസരം ; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

റിയാദ് : വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്ക് സഹായവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. ഇഖാമ പുതുക്കാന്‍ കഴിയാതെയും ഹുറൂബ് ഉള്‍പ്പെടെ മറ്റ് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ പോകാനാകാതെയും പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനായാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവസരം നല്‍കുന്നത്.

ഇതിനായി അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa – Registration Form എന്ന ടാഗില്‍ വ്യക്തിയുടെ വിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെ ലോക്ഡൗണിന് മുമ്പ് ഈ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും കോണ്‍സുലേറ്റുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് +966 556122301 എന്ന വാട്സാപ്പ് നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *