സൗദിയിൽ നാളെ മുതൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, ആലിപ്പഴ വർഷവും ഉണ്ടായേക്കാം

 

റിയാദ് : സൗദി അറേബ്യയിൽ നാളെ മുതൽ തുടർച്ചയായ മഴക്ക് സാധ്യത. തിങ്കളാഴ്ച വരെ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. സൗദിയിലെ മിക്ക നഗരങ്ങളിലും മയും, ആലിപ്പഴ വീഴ്ചയും, ഉയര്‍ന്ന പൊടിയും ഉണ്ടായേക്കാമെന്നും അധികാരികൾ അറിയിച്ചു. തന്മൂലം ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹൈല്‍, ബഖാ, ഗസാല, ആഷ് ഷിനാന്‍ എന്നിവയടക്കം ഹായില്‍ മേഖലയിലെ മിക്ക നഗരങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. മക്ക, മദീന, കിഴക്കന്‍ മേഖല, വടക്കന്‍ മേഖല എന്നിവയാണ് മഴയ്ക്ക് സാധ്യതയുള്ള മറ്റ് സ്ഥലങ്ങള്‍. അല്‍ഉല, യാന്‍ബു, മഹ്ദ്, നായരിയ, കാര്യത്ത് അല്‍ ഉല്യ, വാദി അല്‍ ഫൊറാഅ, ഹെനകിയ, ഖൈബര്‍, അല്‍ ഐസ്, ബദര്‍, ഹഫര്‍ അല്‍ ബത്തീന്‍, ഖഫ്ജി, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, അറാര്‍, റഫ്ഹ, തായിഫ്, ജുമും, അല്‍ കാമില്‍, ഖുലൈസ്, മെയ്സാന്‍ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ജിദ്ദ, ഉംലുജ്, സകാക്ക, ടൈമ, അല്‍ വജ്, ദുമാ അല്‍ ജന്‍ഡാല്‍, ഖുറയ്യത്, തുറൈഫ്, തുബര്‍ജല്‍, റാബക്ക് എന്നിവിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്. റിയാദ്, ഖാസിം, തബൂക്ക്, അസീര്‍, ജിസാന്‍, അല്‍ബഹ എന്നീ പ്രദേശങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *