സഞ്ജയ് റാവുത്തിന്റെ അറസ്റ്റ് നിയമവിരുദ്ധം; ഇ.ഡിക്കെതിരെ പ്രത്യേക കോടതി

ഗൊരേഗാവ് പത്രചാൽ പുനർനിർമാണപദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസിൽ രാജ്യസഭാംഗം സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്ന് പ്രത്യേകകോടതി. ശിവസേന ഉദ്ധവ് വിഭാഗം നേതാവായ റാവുത്തിന് കഴിഞ്ഞ ദിവസം കോടതി ജാമ്യമനുവദിച്ചിരുന്നു. തിരഞ്ഞു പിടിക്കൽ സമീപനത്തിന്റെ ഭാഗമായിരുന്നു നടപടി. നിയമവിരുദ്ധമായിട്ടായിരുന്നു അറസ്റ്റെന്നും

കോടതി അഭിപ്രായപ്പെട്ടു കേസ് വൈകിപ്പിക്കുന്നതിനും മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതിനും അന്വേഷണ ഏജൻസിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ജൂലായ് 31-നാണ് റാവുത്തിനെ ഇ.ഡി. അറസ്റ്റുചെയ്തത്. ആർതർറോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു റാവുത്ത്. ശിവസേന (ഉദ്ധവ് പക്ഷം)യിലെ പ്രമുഖനേതാവായ സഞ്ജയ് റാവുത്ത് പാർട്ടി മുഖപത്രമായ സാമ്‌ന എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. മഹാരാഷ്ട്രയിലെ ഭരണമാറ്റത്തിനുപിന്നാലെയാണ് റാവുത്ത് അറസ്റ്റിലായത്.

ജാമ്യം അനുവദിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി അടിയന്തരമായി സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമർപ്പിച്ച ഹർജിയും ഇന്നലെ തന്നെ ഹൈക്കോടതി തള്ളി. ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിന് വിധിക്ക് സ്റ്റേ അനുവദിക്കണമെന്നുള്ള ഇ.ഡി.യുടെ അപേക്ഷ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അപ്പീൽ വ്യാഴാഴ്ച പരിഗണിക്കും. സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയത് ഇഡിയുടെ നടപടി വേട്ടയാടലാണെന്നാണ് പ്രത്യേക കോടതി ജഡ്ജി വിശേപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *