കാട്ടുപൂക്കളുടെ വന്യസൗന്ദര്യം’

മീരാ ജാസ്മിന്റെ ഹോട്ട് ആന്‍ഡ് ക്യൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. താരം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഫോട്ടോ ഷൂട്ടില്‍ മീര അതീവ ഗ്ലാമറായാണ് എത്തിയത്. ഓരോതവണയും ഗ്ലാമര്‍ ലുക്കില്‍ സ്‌റ്റൈലിഷ് ആയാണ് മീര സമൂഹമാധ്യമങ്ങളില്‍ എത്തുന്നത്. പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

കാട്ടുപൂക്കളുടെ വന്യസൗന്ദര്യം’ എന്ന കുറിപ്പോടെയാണ് മീരാ ജാസ്മിന്‍ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ഫോട്ടോയ്ക്കു താഴെ ആരാധകരുടെ കമന്റുകളും ലഭിക്കുന്നുണ്ട്. ‘ലേഡി മമ്മൂക്ക’ എന്നും ‘പ്രായം റിവേഴ്‌സ് ഗിയറില്‍’ എന്നെല്ലാമാണ് കമന്റുകള്‍.

ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച് 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീരാ ജാസ്മിന്റെ അരങ്ങേറ്റം. തുടര്‍ന്ന്, തമിഴില്‍ ബാല, റണ്‍ എന്നീ സിനിമകള്‍ ചെയ്തു. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മീരാ ജാസ്മിനെ രണ്ടുതവണ തേടിയെത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരത്തിനും മീര അര്‍ഹയായിട്ടുണ്ട്.

വിവാഹശേഷം മീര അഭിനയരംഗത്തുനിന്നു മാറിനില്‍ക്കുകയായിരുന്നു. എങ്കിലും സോഷ്യല്‍ മീഡിയയകളില്‍ താരം സജീവമായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. തമിഴിലും തെലുങ്കിലും മീര വീണ്ടും സജീവമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *