പ്രേതത്തില്‍ വിശ്വാസമില്ല ,പക്ഷേ, അന്ന് ഹോട്ടല്‍ മുറിയില്‍ സംഭവിച്ചത്

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു തിളങ്ങുന്ന താരമാണ് സ്വാസിക. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തരംഗമാണ്. കഴിഞ്ഞദിവസം ചതുരത്തില്‍ സ്വാസികയോടൊപ്പമുള്ള കിടപ്പറ രംഗങ്ങളെക്കുറിച്ച് നടന്‍ അലന്‍സിയറും പറഞ്ഞിരുന്നു.

അടുത്തിടെ, ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞ പ്രേതകഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച. കഥയറിഞ്ഞ ആരാധകരും സൈബര്‍ ലോകവും ഒരുപോലെ ഞെട്ടി! വെറും കഥയല്ല കേട്ടോ, സ്വാസികയ്ക്കുണ്ടായ അനുഭവമാണ്. കോഴിക്കോട് ഷൂട്ടിംഗിന് പോയപ്പോഴാണു താരത്തിനു ഭയമുളവാക്കുന്ന അനുഭവം നേരിടേണ്ടിവന്നത്. പ്രേതത്തില്‍ വിശ്വാസമില്ലെങ്കിലും പ്രപഞ്ചത്തില്‍ ഒരു നെഗറ്റീവ് എനര്‍ജിയുണ്ടെന്ന് സ്വാസിക വിശ്വസിക്കുന്നത്രെ!

ഹോട്ടല്‍ മുറിയില്‍ അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. രാത്രി സ്വപ്‌നം കണ്ടു. റോസ് കളര്‍ വസ്ത്രം ധരിച്ച് ഷോര്‍ട്ട് ഹെയറുള്ള ഒരു സ്ത്രീ കാലിന്റെ അടുത്തുവന്നിരിക്കുന്നതായിരുന്നു സ്വപ്‌നം. അടുത്തദിവസം രാവിലെ അമ്മയുമായി സംസാരിച്ചപ്പോള്‍ രാത്രിയില്‍ വളരെ മോശമായ സ്വപ്‌നം കണ്ടെന്നും തുടര്‍ന്ന്, ഉറക്കം നഷ്ടപ്പെട്ടെന്നും അമ്മയും പറഞ്ഞു. സ്വപ്‌നം എന്താണെന്ന് അമ്മയോട് ചോദിച്ചപ്പോള്‍ ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച പെണ്ണ് കാലില്‍ പിടിച്ചതായാണ് അമ്മ കണ്ടത്. ഇതേ സ്വപ്‌നമാണ് താന്‍ കണ്ടെതെന്നും അമ്മയോട് സ്വാസികയും പറഞ്ഞു. ഒരു രാത്രി രണ്ടു പേര്‍ ഒരേ സ്വപ്‌നം കണ്ടതിന്റെ ഭയം കുറച്ചുനാള്‍ തന്നെ പിന്തുടര്‍ന്നിരുന്നെന്നും സ്വാസിക.

Leave a Reply

Your email address will not be published. Required fields are marked *