എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസിൽ പ്രതികളായ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ കോവളം പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകര്‍ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.
തങ്ങൾക്കെതിരായ പരാതിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും എൽദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നൽകുന്നതിൽ നിന്ന് തടയുകയാണ് ലക്ഷ്യമെന്നും അഭിഭാഷകരുടെ ഹര്‍ജിയിൽ ആരോപിക്കുന്നു. പരാതിക്കാരിയെ മർദ്ദിച്ചു എന്നത് കെട്ടിച്ചമച്ച ആരോപണമാണ്. ഇക്കാര്യം തെളിയിക്കാൻ സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഹർജിയിൽ അഭിഭാഷകര്‍ ആവശ്യപ്പെടുന്നുണ്ട്.
പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയെ മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സിറ്റി പൊലീസിന് കീഴിൽ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസ് എടുത്തത്. ഈ നടപടി ചോദ്യം ചെയ്താണ് അഡ്വ. അലക്സ് എം, അഡ്വ. ജോസ് ജെ ചെറുവള്ളി, അഡ്വ.സുധീർ പി.എസ് എന്നിവര്‍ ഹൈക്കോടതിയിൽ ഹർജി നൽകിയത്