ഭക്തജനങ്ങളാൽ നിറഞ്ഞ് മാർ ഗ്രിഗോറിയോസ് ഇടവക

 

മസ്‌കത്ത് : ഭക്തജനങ്ങളാൽ നിറഞ്ഞ് മാർ ഗ്രിഗോറിയോസ് ഇടവക. മസ്‌കത്ത് മാർ ഗ്രിഗോറിയോസ് ഇടവകയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു. ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ്, സഹ വികാരി ഫാ. എബി ചാക്കോ, ഫാ. സഖറിയാ ജോൺ എന്നിവർ പെരുന്നാളിനു കൊടി ഉയർത്തി.

പുതിയ കൊടിമരത്തിന്റെ കൂദാശയും നിർവഹിച്ചു. ഇടുക്കി ഭദ്രാസനത്തിന്റെ നിയുക്ത ബിഷപ് സഖറിയാ മാർ സേവേറിയോസ്, ഫാ. സഖറിയാ ജോൺ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽ‍കി.

Leave a Reply

Your email address will not be published. Required fields are marked *