പുലർകാല മഞ്ഞ് ;ദൂരകാഴ്ചകൾ കുറയും ;ജാഗ്രത വേണമെന്ന് കാലാവസ്ഥാ റിപ്പോർട്ട്

യു. എ ഇ : അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് വൈകുന്നേരം അന്തരീക്ഷം സാന്ദ്രതയേറിയതായിരിക്കുമെന്നും ഞായറാഴ്ച എമിറേറ്റിന്റെ സമുദ്രതീരങ്ങളിലും ഉൾപ്രദേശങ്ങളിലും പുലർകാല മഞ്ഞിന്റെ അതിപ്രസരം ഉണ്ടാവുമെന്നും കാലാവസ്ഥാ വിഭാഗം പറഞ്ഞു . മഞ്ഞ് കൂടുന്നത് മൂലം കാഴ്ച്ചയെ മറക്കും വിധം പുക നിറഞ്ഞ അന്തരീക്ഷമായിരിക്കും ഉണ്ടാവുക. ഉച്ചയോടുകൂടി മേഘങ്ങൾ കിഴക്ക് പ്രദേശങ്ങളിലേക്ക് മാറുകയും ഇത് മഴയ്ക്ക് കാരണമാവാനും സാധ്യതയുണ്ട്. അബുദാബിയുടെയും ദുബായിയുടെയും ഉൾപ്രദേശങ്ങളിൽ അന്തരീക്ഷ താപനില 18 ഡിഗ്രി സെൽഷ്യസ് വരെ താഴും. അതേ സമയം നഗര പ്രദേശങ്ങളിൽ പകൽ 35 ഡിഗ്രി  സെൽഷ്യസ്  ഉയർന്ന്  കാണുകയും ചെയ്യും. താപനില പകൽ സമയങ്ങളിൽ ഉയർന്നു കാണുമെങ്കിലും സാന്ദ്രത കൂടിയ അന്തരീക്ഷമായതിനാൽ ചൂടനുഭവപ്പെടുകയില്ല. അതോടൊപ്പം തന്നെ മിതമായ കാറ്റും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *